പനാജി: ഗോവ മുന്‍ മുഖ്യമന്ത്രിയും 40 വര്‍ഷമായി കോണ്‍ഗ്രസ് അംഗവുമായിരുന്ന ലൂയിസിനോ ഫലീരോ പാര്‍ട്ടി വിട്ടു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തോടൊപ്പമാണ് പ്രാഥമിക അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവെച്ചത്.
ഗോവ നിയമസഭാ സ്പീക്കർ രാജേഷ് പട്‌നേക്കറിന് അദ്ദേഹം രാജി സമർപ്പിച്ചു. പാര്‍ട്ടിയില്‍ യാതൊരു പ്രതീക്ഷയുമില്ലെന്നും തകര്‍ച്ചയില്‍ നിന്ന് തടയാനാകുമെന്ന തോന്നലില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പോരാട്ടത്തിനായി ജീവിതം അര്‍പ്പിച്ച പാര്‍ട്ടിയല്ല ഇപ്പോഴത്തെ കോണ്‍ഗ്രസെന്നും എഴുപതുകാരനായ ഫലീരോയുടെ രാജിക്കത്തില്‍ പറയുന്നു.
അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അഭിനന്ദിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു.