ഡൽഹി: പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ വിലയിരുത്തി പ്രധാനമന്ത്രി. ഞായറാഴ്ച രാത്രിയിലായിരുന്നു പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം.നിർമ്മാണപ്രപർത്തനങ്ങളുടെ പുരോഗതിയിൽ സംത്യപ്തി രേഖപ്പെടുത്തിയ പ്രധാനമന്ത്രി തൊഴിലാളികൾ അടക്കമുള്ളവർക്ക് ക്യതജ്ഞത അറിയിച്ചു.
ഞയറാഴ്ച സെൻട്രൽ വിസ്തയുമായി ബന്ധപ്പെട്ട് പതിവ് പോലെ നിർമ്മാണപ്രവർത്തനങ്ങൾ രാത്രിയിലും തുടരുകയായിരുന്നു. ആഘട്ടത്തിൽ ആരും പ്രതീക്ഷിക്കാത്ത ഒരു അതിഥി അവിടെക്ക് എത്തി. വെള്ള കുർത്തയും സുരക്ഷാ ഹെൽമറ്റും ധരിച്ചെത്തിയ ആൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ആണെന്ന് അറിഞ്ഞതോടെ തൊഴിലാളികൾക്ക് ആവേശമായി. എല്ലാ ഇടത്തും നടന്ന് എത്തിയ പ്രധാനമന്ത്രി തൊഴിലാളികളോട് കുശലം പറഞ്ഞ് നിർമ്മാണപ്രവർത്തനത്തിന്റെ പുരോഗതി പരിശോധിച്ചു. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായുള്ള പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണങ്ങൾ പ്രധാനമന്ത്രി ആദ്യമായിട്ടാണ് സന്ദർശിക്കുന്നത്.
നിർമ്മാണപ്രവർത്തനങ്ങളുടെ പുരോഗതിയിൽ താൻ സംത്യപ്തനാണെന്ന് പ്രധാനമന്ത്രി തൊഴിലാളികളോട് പറഞ്ഞു. പ്രധാനമന്ത്രി സന്ദർശിച്ചത് നിർമ്മാണപ്രപർത്തികൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാനുള്ള ഊർജ്ജം നൽകുന്നു എന്ന് തൊഴിലാളികളും പ്രതികരിച്ചു.