ചര്‍മ്മം വരളുന്നതിൻ്റെ പേരില്‍ ഒരുപാട് വിഷമിക്കുന്നവരാണ് മിക്ക പേരും. അതിൻ്റെ കാരണം മനസ്സിലാക്കുന്നത്തിൽ പലപ്പോഴും നമ്മള് പരാചയപ്പെട്ടിട്ടുണ്ടാവാം.
കാലാവസ്ഥയിലെ മാറ്റം, ചര്‍മ്മത്തിൻ്റെ വാര്‍ദ്ധക്യം, വരണ്ട കാലാവസ്ഥ, കഠിനമായ രാസ ചര്‍മ്മ ഉത്പന്നങ്ങള്‍ എന്നിവ ചര്‍മ്മം വരളുവാൻ കാരണമാകുന്നു. വരണ്ട ചര്‍മ്മം ചികിത്സിക്കാന്‍ കഴിയുന്നതാണ്.
വരണ്ട ചര്‍മ്മ മാറ്റം എങ്ങനെ മാറ്റാമെന്ന് നമ്മുക്ക് നോക്കാം.
എല്ലാവര്ക്കും അറിയാവുന്നതാണ് വെളിച്ചെണ്ണയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന്. എമോലിയന്റ് ഗുണങ്ങള്‍ അടങ്ങിയ വെളിച്ചെണ്ണ വരണ്ട ചര്‍മ്മത്തിന് നന്നായി പ്രവര്‍ത്തിക്കുന്നു. ചര്‍മ്മത്തിലെ കോശങ്ങള്‍ തമ്മിലുള്ള വിടവ് നികത്തി ഇമോലിയന്റുകള്‍ ചര്‍മ്മത്തെ ജലാംശത്തോടെ നിര്‍ത്തുകയും മിനുസപ്പെടുത്തുകയും ചെയ്യുന്നു. മൃദുവായ ചര്‍മ്മം ലഭിക്കാനായി രാത്രി ഉറങ്ങാന്‍ പോകുന്നതിനുമുൻപ് കുറച്ച് വെളിച്ചെണ്ണ ചര്‍മ്മം വരണ്ട സ്ഥലത്ത് പുരട്ടാവുന്നതാണ്.
കറ്റാര്‍ വാഴ ജെല്‍ വരണ്ട ചര്‍മ്മത്തില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കും. കൈയിലോ കാലിലോ ചര്‍മ്മം വരളുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കറ്റാര്‍ വാഴ ജെല്‍ പ്രയോഗിക്കാം. ഉറങ്ങാന്‍ കിടക്കുന്നതിനു മുൻപ് ജെല്‍ പുരട്ടാവുന്നതാണ്. അതുമല്ല മുടി വളരുന്നതിനും കറ്റാര്‍ വാഴ വളരെ നല്ലതാണ്.
വരണ്ട ചര്‍മ്മത്തെ ചികിത്സിക്കാന്‍ പ്രതിവിധികളില്‍ ഒന്നാണ് തേന്‍. ധാരാളം വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ആന്റിമൈക്രോബയല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുള്ള ഇവ ചര്‍മ്മത്തില്‍ നേരിട്ട് പ്രയോഗിക്കാന്‍ കഴിയും.
കുളിക്കുന്ന വെള്ളത്തില്‍ അല്പം ഓട്സ് പൊടി ചേര്‍ക്കുക. അല്ലെങ്കില്‍ വരണ്ടതും ചൊറിച്ചിലുമുള്ള ചര്‍മ്മത്തില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിന് ഓട്സ് അടങ്ങിയ ക്രീമുകളും പരീക്ഷിക്കാം. ഒരു പഠനമനുസരിച്ച്, ഓട്സ് വിരുദ്ധ ബാഹ്യാവിഷ്ക്കാരവും ആന്റി ഓക്സിഡന്റ് ഗുണങ്ങളുമുള്ളതാണെന്നും ഇത് വരണ്ട ചര്‍മ്മത്തിന് ഫലപ്രദമായ പ്രതിവിധി ആകുന്നുവെന്നുമാണ്. ഓട്സ് പാലില്‍ ചാലിച്ചു മുഖത്തു ഇടുന്നതും മുഖത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു.
അവോക്കാഡോ മാസ്കുകള്‍ ചര്‍മ്മത്തെ പോഷിപ്പിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും ഉത്തമമാണ്. അവോക്കാഡോയുടെ പള്‍പ്പ് ഒരു പാത്രത്തില്‍ എടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും തേനും കലര്‍ത്തുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി 15 മുതല്‍ 20 മിനിറ്റ് വരെ വച്ച ശേഷം കഴുകി കളയുക. വരണ്ട മുഖത്തിനൊരു പ്രതിവിധിയാണിത്.