തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിദ്വേഷപ്രസ്താവനയിൽ സിപിഎമ്മിന് വ്യക്തമായ നിലപാടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.വിവാദത്തിന് പിന്നിൽ സംഘപരിവാർ അജണ്ടയുണ്ടെന്നും സതീശൻ പറഞ്ഞു. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്വേഷ പ്രസ്താവനയില്‍ നിലപാട് ഇല്ലായ്മയാണ് സിപിഎമ്മിന്റെ നിലപാട്.
ഈ ഒരാഴ്ച്ചക്കാലം ഇരു സമുദായങ്ങൾ തമ്മിൽ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള സംഘർഷങ്ങൾ അയവ് വരുത്താൻ പാകത്തിലുള്ള ഒരു ശ്രമവും സർക്കാറിന്റെയോ സിപിഎമ്മിന്റെയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സർക്കാർ ഇടപെടണമെന്ന് നിരന്തരമായി പ്രതിപക്ഷമെന്ന നിലയിൽ ഞങ്ങൾ ആവശ്യപ്പെട്ടു. സൈബർ ഇടങ്ങളിൽ സംഘർഷമുണ്ടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.