കൊല്ലം : സമൂഹമാദ്ധ്യമം വഴി യുവതിയ്ക്ക് അശ്ലീല സന്ദേശം അയച്ച സിപിഎം നേതാവിനെ സസ്പെൻഡ് ചെയ്തു. തേവലക്കര സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും, ചവറ ഏരിയ കമ്മിറ്റിയംഗവുമായി എസ്. അനിലിനെയാണ് സസ്പെൻഡ് ചെയ്തത്.
അനിലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു സസ്പെൻഡ് ചെയ്തു. ഇടുക്കി സ്വദേശിനിയായ യുവതി സിപിഎം ജില്ലാ കമ്മിറ്റിക്കു നൽകിയ പരാതിയിലാണു നടപടി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട അനില്‍ ജോലി വാഗ്ദാനം ചെയ്തതായും സൗഹൃദം ഉറപ്പിച്ച ശേഷം അശ്ലീല സന്ദേശം അയച്ചെന്നുമായിരുന്നു യുവതിയുടെ പരാതി.