പഴവര്ഗങ്ങളില് പലരുടെയും ഇഷ്ട ഫലമാണ് പപ്പായ. വളരെ പെട്ടെന്ന് ദഹിപ്പിക്കാന്‍ കഴിയും എന്നതുള്‍പ്പെടെ നിരവധി ആരോഗ്യ നേട്ടങ്ങളാണ് പപ്പായയിലുള്ളത്. ചിലര്‍ ഇത് വെറുംവയറ്റില്‍ കഴിക്കാന്‍ ആഗ്രഹിക്കുബോൾ മറ്റു ചിലര്‍ ഇതിനെ സാലഡ് ആയോ ഭക്ഷണത്തിൻ്റെ കൂടെയോ കഴിക്കാന്‍ ഇഷ്ടപ്പെടുന്നു.
ആന്റി ബാക്ടീരിയയും ,ആന്റി ഫംഗല്‍ ഗുണങ്ങളും പപ്പായയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഡെങ്കിപ്പനിയെ പ്രതിരോധിക്കാനും പ്ലേറ്റ്ലറ്റിൻ്റെ എണ്ണം വര്‍ദ്ധിപ്പിക്കാനും പപ്പായ ഇലയുടെ ജ്യൂസ് ഉത്തമമാണ്. എന്നാല്‍ പപ്പായക്ക് ചില പാര്‍ശ്വഫലവും ഉണ്ട്. ഗര്‍ഭാവസ്ഥയെ അപകടപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പപ്പായയുടെ പാര്‍ശ്വഫലങ്ങള്‍ പലതും പലര്‍ക്കും അറിയില്ല.
ഗുണങ്ങള്‍ മാത്രമാണെന്ന് കരുതി കഴിക്കുന്ന പപ്പായയിലെ ഒളിഞ്ഞിരിക്കുന്ന ഏഴ് പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയാണ് നോക്കാം.
- ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് വിഷാംശം ഉണ്ടാക്കുന്നതാണ് പപ്പായ ഇലകളില്‍ അടങ്ങിയിട്ടുള്ള പപ്പെയ്ന്. ഇത് ജനന വൈകല്യങ്ങള്‍ക്ക് കാരണമായേക്കാം. ഗര്‍ഭാവസ്ഥയിലും ശേഷവും പപ്പായ കുറച്ച് നാളത്തേയ്ക്ക് ഒഴിവാക്കുന്നതാണ് നല്ലത്.
- പപ്പായയുടെ അമിത ഉപയോഗം വിഷാംശത്തിന് കാരണമായേക്കാം. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ബെന്‍സില്‍ ഐസോത്തിയോസയനേറ്റ് സംയുക്തമാണ് ഇതിന് കാരണമാകുന്നത്.
- പപ്പായക്ക് രുചി ഉള്ളത് പോലെ തന്നെ ആരോഗ്യ ഗുണങ്ങളുമുണ്ട്. എന്നുകരുതി പപ്പായ ധാരാളം കഴിക്കാന്‍ പാടില്ല. പപ്പായ അധികമായി കഴിച്ചാല്‍ അത് അന്നനാളത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.
- പപ്പായയുടെ വിത്തുകളും വേരുകളും ഗര്‍ഭച്ഛിദ്രത്തിന് കാരണമാകുന്നു. അതുകൊണ്ട് ഗര്‍ഭകാലത്ത് പപ്പായ ഒഴിവാക്കേണ്ടതാണ്.
- ബ്ലഡ് പ്രഷര്‍ കൂടിയ വ്യക്തികള്‍ വളരെ അധികം പപ്പായ കഴിച്ചാല്‍ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ കാരണമാകുന്നു. ഇത് വളരെ അപകടകരമാണ്.
- പപ്പായ പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷി കുറയ്ക്കുന്നു. ഇത് സ്പേമിൻ്റെ എണ്ണം കുറയ്ക്കുകയും ശുക്ല ചലനത്തെ ബാധിക്കുകയും ചെയ്യും.
- പപ്പായയുടെ അമിത ഉപയോഗം വിഷാംശത്തിന് കാരണമായേക്കാം. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ബെന്‍സില്‍ ഐസോത്തിയോസയനേറ്റ് സംയുക്തമാണ് ഇതിന് കാരണമാകുന്നത്.