ബാഗ്ദാദ്: ഇറാക്കിൽ ഐഎസ് ഭീകരരുടെ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ദിയാല പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളിലാണ് ഐഎസ് ഭീകരർ ആക്രമണം നടത്തിയത്.
ജവാലയിൽ ഇറാക്കി സൈന്യത്തെ ലക്ഷ്യമിട്ടായിരുന്നു ആദ്യ ആക്രമണം ഉണ്ടായത്. ഇതില്‍ സൈനികന് കൊല്ലപ്പെടുകയും, നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രവിശ്യയുടെ വടക്കന്‍ മേഖലയിലെ ഗ്രാമത്തിലാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. റോഡരികില്‍ ഭീകരര്‍ സ്ഥാപിച്ച സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
















