കോവിഡ് പോസിറ്റീവായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ഏഴ് ദിവസം കഴിഞ്ഞാൽ ഓഫിസില്‍ ഹാജരാകാം. ജോലിയിൽ പ്രവേശിക്കുമ്പോൾ നെഗറ്റീവായിരിക്കണം.
പ്രാ ഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉളളവര്‍ക്ക് 7 ദിവസമാണ് ക്വാറന്റീന്‍. നേരത്തെ 10 ദിവസമായിരുന്നു പൊതു ഇടങ്ങളിലേക്ക് ഇറങ്ങുന്നതിനുള്ള കാലയളവ്.
മൂന്നു മാസത്തിനിടെ കോവിഡ് വന്നവര്‍ പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നാൽ ക്വാറന്റീനിൽ ഇരിക്കേണ്ട . ഈ ഇളവ് സര്‍ക്കാര്‍ ,അര്‍ധസര്‍ക്കാര്‍ , പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ്.

















