ലണ്ടൻ: ബ്രിട്ടനിൽ 12നും 15നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിനേഷൻ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് യു.കെ സർക്കാർ പ്രഖ്യാപിച്ചു. ഫൈസർ/ബയോടെക് വാക്സിനാണ് കുട്ടികളിൽ കുത്തിവെക്കുക.
കുട്ടികളിൽ കോവിഡ് വാക്സിൻ കുത്തിവെക്കാൻ രാജ്യത്തെ നാല് ചീഫ് മെഡിക്കൽ ഓഫിസർമാർ നൽകിയ ഉപദേശം തിങ്കളാഴ്ച ചേർന്ന മന്ത്രിതല സമിതി അംഗീകരിച്ചിരുന്നതായി ആരോഗ്യ, സാമൂഹിക സുരക്ഷ വിഭാഗം (ഡി.എച്ച്.എസ്.സി) അറിയിച്ചു. സ്കൂൾ കുട്ടികളിൽ വാക്സിൻ നൽകാനുള്ള ചീഫ് മെഡിക്കൽ ഓഫിസറുടെ ശിപാർശ അംഗീകരിച്ചതായി ഹെൽത്ത് സെക്രട്ടറി സാജദ് ജാവേദും വ്യക്തമാക്കി.
















