തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനൊരുങ്ങി സർക്കാർ. സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് ഇളവുകള്‍ വരുന്നത്. ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നല്‍കുന്നത് അടക്കമുള്ള ഇളവുകള്‍ക്കാണ് സാധ്യത.
സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ശനിയാഴ്ചയും തുറന്നു പ്രവർത്തിക്കാൻ തീരുമാനമുണ്ടാകും. സർക്കാർ ജീവനക്കാർക്ക് പഞ്ചിംഗ് തിരിച്ചു വരികയാണ്. സർക്കാർ ജീവനക്കാർക്ക് കാർഡ് വഴിയുള്ള പഞ്ചിംഗ് നിർബന്ധമാക്കും. കോവിഡ് വ്യാപനം കണക്കിൽ എടുത്തായിരുന്നു പഞ്ചിംഗ് ഒഴിവാക്കിയത്.