Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സ്കൂൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങി: മന്ത്രി വി ശിവൻകുട്ടി

Web Desk by Web Desk
Sep 11, 2021, 07:24 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങിയതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സർക്കാർ പ്രഖ്യാപനം വരുന്നതിന് മുന്നോടിയായി ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ആണ് നടപടി . മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സമിതിയാകും സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. അധ്യാപകർക്കുള്ള വാക്സിനേഷൻ പ്രക്രിയ ത്വരിതഗതിയിൽ ആക്കിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കില്‍ (എന്‍.ഐ.ആര്‍.എഫ്.) ദേശീയ തലത്തില്‍ 25-ാം സ്ഥാനവും സംസ്ഥാനതലത്തില്‍ തുടര്‍ച്ചയായ നാലാം തവണ ഒന്നാം സ്ഥാനവും നേടിയ യൂണിവേഴ്സിറ്റി കോളേജിനെ പൂര്‍വ്വവിദ്യാര്‍ത്ഥികൾ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. യൂണിവേഴ്സിറ്റി കോളേജ് അലുമ്നി അസോസിയേഷന്‍ കോളേജിലാണ് ചടങ്ങ് സംഘടിപ്പിച്ചത് . അക്കാദമികവും അക്കാദമികേതരവുമായ പ്രവര്‍ത്തനങ്ങളില്‍ ഒരേ സമയം മികവു പ്രകടിപ്പിക്കുന്ന യൂണിവേഴ്സിറ്റി കോളേജ് കേരളത്തില്‍ സവിശേഷ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കുട്ടികളെ പരമാവധി സഹായിക്കുന്ന മികച്ച അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ക്കിടയിലെ വര്‍ദ്ധിച്ച വനിതാപ്രാതിനിധ്യം എന്നിവയെല്ലാം യൂണിവേഴ്സിറ്റി കോളേജിനെ വ്യത്യസ്തമാക്കുന്നു. ഒട്ടേറെ പ്രതിസന്ധികള്‍ അതിജീവിച്ചാണ് യൂണിവേഴ്സിറ്റി കോളേജ് ഇപ്പോഴത്തെ മികവ് സ്വന്തമാക്കിയതെന്ന് ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. യൂണിവേഴ്സിറ്റി കോളേജ് ഇവിടെ നിന്നു മാറ്റി സ്ഥാപിക്കാന്‍ ഒരു സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ എല്ലാവരും ചേര്‍ന്ന് എതിര്‍ത്തുതോല്പിച്ചു. കോളേജിനെ പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റുമെന്നാണ് ഒരു നേതാവ് അന്നു പറഞ്ഞത്. അത്തരം നീക്കങ്ങളെയെല്ലാം മറികടന്ന് ഇപ്പോള്‍ ഇതുവരെയെത്തി നില്‍ക്കുന്നു.

കലാലയത്തിന്റെ അഭിവൃദ്ധിയില്‍ വിദ്യാര്‍ത്ഥികളും വലിയ പങ്കു വഹിച്ചിട്ടുണ്ട്. റാഗിങ്, പ്രവേശനത്തിനുള്ള കോഴ തുടങ്ങിയ ജനാധിപത്യവിരുദ്ധ പ്രവണതകള്‍ക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിനായിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടന കലാലയങ്ങളില്‍ അത്യാവശ്യമാണ്. എതിര്‍ക്കുന്നവര്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ നല്ല വശം നോക്കണം. ചെറിയ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ആകെ എതിര്‍ക്കുന്ന നിലപാടു സ്വീകരിക്കരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

യൂണിവേഴ്സിറ്റി കോളേജ് അലുമിനി അസോസിയേഷന്റെ ഉപഹാരം മന്ത്രി വി ശിവന്‍കുട്ടിയില്‍ നിന്ന് കോളേജ് പ്രിന്‍സിപ്പല്‍-ഇന്‍-ചാര്‍ജ്ജ് ഡോ.എസ്.സുബ്രഹ്മണ്യന്‍ ഏറ്റുവാങ്ങി. കോളേജിലെ എന്‍.ഐ.ആര്‍.എഫ്. നോഡല്‍ ഓഫീസര്‍ ഡോ.വി.ജി.വിജുകുമാര്‍, വകുപ്പു മേധാവികളുടെ പ്രതിനിധി ഡോ.ബി.അശോകന്‍, അദ്ധ്യാപക പ്രതിനിധി ഡോ.മനോമോഹന്‍ ആന്റണി, വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധി ജിനില്‍ സജീവ് തുടങ്ങിയവരും ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.

അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.എസ്.പി.ദീപക്ക് അദ്ധ്യക്ഷനായിരുന്നു. കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍മാരായ ഡോ.കെ.സുകുമാരന്‍, പ്രൊഫ.ഗോപാലകൃഷ്ണന്‍, അലുമ്നി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി.വേണുഗോപാല്‍, സ്റ്റാഫ് അഡ്വൈസര്‍ ഡോ.സജ്ന, ഡോ.നീനാ പ്രസാദ് തുടങ്ങിയവരും സംബന്ധിച്ചു.

ReadAlso:

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണം ആരംഭിച്ചു: ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധം

ഓടക്കുഴലിന്റെ താളത്തിൽ മീഖായേലും മിഹോക്കും; ‘കാതോട് കാതോരം’ ഈണം പകർന്ന് രാജേഷ് ചേർത്തല!

മാസപ്പടി കേസ് ഇ.ഡി രാഷ്ട്രീയമായി വേട്ടയാടുന്നു: മുഹമ്മദ് റിയാസ്

പന്തീരങ്കാവ് എംഡിഎംഎ കേസ്; നൈജീരിയ ലഹരി മാഫിയ സംഘ തലവനായി ലുക് ഔട്ട് നോട്ടീസ് ഇറക്കാന്‍ എക്‌സൈസ് | Pantheerankavu MDMA case; 7 arrested

മാസപ്പടി കേസ്: വീണ ടിയ്ക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ കോർപ് കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിന് E.D | Masappadi case: ED to conduct investigation focusing on Laker India Corp

ദേശീയ തലത്തില്‍ 1,802 കോളേജുകളുമായി മത്സരിച്ചാണ് യൂണിവേഴ്സിറ്റി കോളേജ് 25-ാം സ്ഥാനത്ത് എത്തിയത്. പഠനം, പഠനസൗകര്യം, വിജയശതമാനം, ഗവേഷണം എന്നിവയെല്ലാം പരിഗണിച്ചാണ് റാങ്കിങ്. അദ്ധ്യാപനത്തിലും പഠനനിലവാരത്തിലും വിദ്യാര്‍ത്ഥികളുടെ തൊഴില്‍ലഭ്യതയിലും രാജ്യത്തെ ആദ്യ 10 കോളേജുകള്‍ക്ക് ലഭിച്ച ഗ്രേഡ് യൂണിവേഴ്സിറ്റി കോളേജും നേടി. 

യൂണിവേഴ്സിറ്റി കോളേജില്‍ 18 ബിരുദ കോഴ്സുകള്‍, 20 ബിരുദാനന്തര ബിരുദ കോഴ്സുകള്‍, 13 എം.ഫില്‍ കോഴ്സുകള്‍ എന്നിവയ്ക്കു പുറമെ 17 വിഭാഗങ്ങളില്‍ ഗവേഷണവും നടക്കുന്നു. 221 അദ്ധ്യാപകരുള്ളതില്‍ 90 ശതമാനവും ഗവേഷണ ബിരുദമുള്ളവരാണ്. 80ലേറെ പേര്‍ വിവിധ തരം ഗവേഷണങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 600ലേറെ ഗവേഷണ പ്രബന്ധങ്ങളാണ് കോളേജില്‍ നിന്നു പുറത്തുവന്നത്. ആകെയുള്ള 2,451 ബിരുദ വിദ്യാര്‍ത്ഥികളില്‍ 1,439 പേരും 736 ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളില്‍ 593 പേരും പെണ്‍കുട്ടികളാണ്. 80 ശതമാനം കെട്ടിടങ്ങളും ക്ലാസ് മുറികളും ഭിന്നശേഷി സൗഹൃദമാണ്. 

സര്‍വ്വകലാശാല പരീക്ഷകളില്‍ എല്ലാ വര്‍ഷവും ശരാശരി 30 റാങ്കുകളെങ്കിലും യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ്. 
മാത്രവുമല്ല ഈ കോളേജിൽ നിന്നുള്ള കുട്ടികളുടെ വിജയശതമാനം വളരെ കൂടുതലാണ്. ഇവിടെ പഠിക്കുന്ന 80 ശതമാനം കുട്ടികളും ഉന്നതവിദ്യാഭ്യാസം നേടുന്നു. കായിക ഇനങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ ടീമുകള്‍ കോളേജിലുണ്ട്. അതിനാല്‍ത്തന്നെ ഇവിടെ വിദ്യാര്‍ത്ഥികളായി ഒട്ടേറെ ദേശീയ-സംസ്ഥാന താരങ്ങളുമുണ്ട്. കലാപ്രവര്‍ത്തനങ്ങളിലും കോളേജിന്റെ സ്ഥാനം ഏറ്റവും മുന്നില്‍ തന്നെ. 26 ക്ലബ്ബുകളും കോളേജില്‍ പ്രവര്‍ത്തിക്കുന്നു. ഇതിന്റെയൊക്കെ ഫലമായി നാക് അക്രഡിറ്റേഷനില്‍ യൂണിവേഴ്സിറ്റി കോളേജിന് എ ഗ്രേഡാണ്.

യൂണിവേഴ്സിറ്റി കോളേജിനെ പൈതൃക മന്ദിരമായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ സര്‍ക്കാരില്‍ നിന്നു സാമ്പത്തികസഹായം കൃത്യമായി ലഭിക്കുകയും അത് വിനിയോഗിക്കപ്പെടുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് കേന്ദ്രീകൃത ഗ്രന്ഥാലയം ഉള്‍പ്പെടെയുള്ള കെട്ടിടസമുച്ചയത്തിന്റെ പണി അവസാനഘട്ടത്തിലാണ്.

Latest News

യുവതിയുടെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവം: പ്രതിക്കായി അന്വേഷണം ഊർജ്ജിതം‌ | Sale of woman’s footage on pornographic websites: Search for the accused intensified

‘അടിസ്ഥാനരഹിതം’; യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍ | Iran rejects UAE claim of missile launch

മിസൈൽ ആക്രമണം; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

കേരളത്തിന്റെ മരുമകനായി സ്കോട്ടിഷ് പാർലമെന്റംഗം; ഗുരുവായൂരമ്പല നടയിൽ നിധിന് താലിചാർത്തി മാർട്ടിൻ

ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക്; പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies