ടെറ്റോവോ: വടക്കൻ മാസിഡോണിയയിലെ ടെറ്റോവോ നഗരത്തിലുള്ള കോവിഡ് ആശുപത്രിക്ക് തീപിടിച്ച് 10 പേർ മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു.
ബുധനാഴ്ച പ്രാദേശിക സമയം രാത്രി ഒമ്പതോടെയാണ് സംഭവം. നിരവധി ഡോക്ടർമാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി വെൻകോ ഫിലിപ്സ് പറഞ്ഞു.
ഗുരുതരമായി പൊള്ളലേറ്റവരെ രാജ്യതലസ്ഥാനമായ സ്കോപിയെയിലെ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് രോഗികളെ ചികിത്സിക്കാൻ കഴിഞ്ഞ വർഷമാണ് ആശുപത്രി സ്ഥാപിച്ചത്.
















