ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കാത്തവരില്ല. എന്നാൽ അത് അത്ര എളുപ്പമല്ല.കർശനമായ ഭക്ഷണക്രമവും കഠിനമായ വ്യായാമ ദിനചര്യയും പാലിക്കുന്നതിലൂടെ നല്ല ശരീരവും ആരോഗ്യവും കൈവരിക്കാനാകും. നിങ്ങളുടെ ഭക്ഷണത്തിൽ നിങ്ങൾ ചെയ്യുന്ന ചെറിയ മാറ്റങ്ങൾ നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും വയറിലെ കൊഴുപ്പ് കത്തിക്കുന്നതിനും വളരെയധികം സഹായിക്കും. ശർക്കരയും നാരങ്ങവെള്ളവും അത്തരം ഒരു നല്ല സംയോജനമാണ്, ശരീരാകൃതി ആകര്ഷകമാവാനും വയറിലെ കൊഴുപ്പ് ഉപയോഗിച്ചുകളയാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് ഉപയോഗിച്ച് നോക്കാവുന്നതാണ്.
വണ്ണം കൂടുന്നത് പ്രമേഹം, ഫാറ്റി ലിവർ, ഉയർന്ന കൊളസ്ട്രോൾ, ഹൈപ്പർടെൻഷൻ, ഹൃദ്രോഗങ്ങൾ, ഓസ്റ്റിയോ ആർത്രൈറ്റിസ്, പിത്താശയക്കല്ലുകൾ, കാൻസർ, വന്ധ്യത, സ്ലീപ് അപ്നിയ, എന്നിവയ്ക്കും കാരണമാകുന്നു.
100 കലോറിയിൽ താഴെയുള്ളതും ഫലപ്രദമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുമായ 10 ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം..
തക്കാളി
തക്കാളി പോലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനുള്ള പ്രധാന കാരണം ശരീരത്തെ വിവിധ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ്. തക്കാളിയില്‍ ധാരാളം ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്, മാത്രമല്ല ഈ സംയുക്തങ്ങള്‍ ശരീര വ്യവസ്ഥയെ സുഗമമായി സംരക്ഷിക്കാനും നിലനിര്‍ത്താനും സഹായിക്കുന്നു. ധാതുക്കള്‍, വിറ്റാമിനുകള്‍, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പന്നമാണ് തക്കാളി. ഇവയില്‍ കലോറിയും കുറവാണ്. ഒരു ഇടത്തരം(123 ഗ്രാം) തക്കാളിയില്‍ 24 കലോറിയും ഒരു വലിയ തക്കാളിയില്‍(182 ഗ്രാം) 33 കലോറിയും അടങ്ങിയിരിക്കുന്നു.
വാഴപ്പഴം…
ഒരു വാഴപ്പഴത്തിൽ ഏകദേശം 90 കലോറി ഉണ്ടാകും. ഇതിൽ ഗ്ലൈസെമിക് സൂചിക കുറവാണ്. ഏത് സമയത്തും ലഘുഭക്ഷണമായി കഴിക്കാം. ഇത് ശരീരത്തെ ഊർജ്ജസ്വലമാക്കുകയും അനാരോഗ്യകരമായ ഭക്ഷണ പദാർത്ഥങ്ങൾക്ക് പകരം കഴിക്കാവുന്ന ഒന്നാണ്.
ആപ്പിൾ…
കലോറി കുറഞ്ഞ പഴമാണ് ആപ്പിൾ. ഒരു ആപ്പിളിൽ ഏകദേശം 95 കലോറിയുണ്ട്. ഉയർന്ന ഫൈബർ ഉള്ളതും കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതുമായ പഴമാണിത്.
വെള്ളരിക്ക…
ഒരു ഇടത്തരം വെള്ളരിക്കയിൽ ഏകദേശം 12 കലോറി ഉണ്ട്. ഇതിൽ ഗ്ലൈസെമിക് സൂചിക കുറവാണ്. വെള്ളരിക്ക പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്.
മാതളനാരങ്ങ…
മാതളനാരങ്ങായിൽ ധാരാളം ആൻറ്റി ഓക്സിഡൻറ്റുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കൊഴുപ്പ് ദഹിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ മാതളനാരങ്ങായിൽ വെള്ളത്തിൻറ്റെ അംശം കൂടുതലാണ് അതുകൊണ്ട് ഇവ ശരീരത്തിലെ ജലാംശയം നിലനിർത്തുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
പിയർ…
ആൻറ്റി ഓക്സിഡൻറ്റുകളും, സസ്യ സംയുക്തങ്ങളും, നാരുകളും നിറഞ്ഞ ഒരു ഫലമാണ് പിയർ. അതിനാൽ ഇവ ശരീര വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഇവയിൽ കലോറികളും കുറവാണ്. ഈ മധുരമേറിയ ഫലത്തിൽ 84 % വെള്ളമാണ്. അതുകൊണ്ട് തന്നെ വെള്ളത്തിൻറ്റെ അംശം നിലനിർത്തി അമിത വിശപ്പ് അകറ്റാൻ ഇവ സഹായിക്കുന്നു. മലബന്ധം ഒഴിവാക്കാനും, ശരിയായ ദഹന പ്രവർത്തനത്തിനും സഹായിക്കുന്ന ഒരു മികച്ച ഫലമാണ് ഇത്.
സ്ട്രോബെറി…
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ പ്രകൃതിദത്ത രാസവസ്തുവായ പോളിഫെനോളുകൾ സ്ട്രോബെറിയിൽ നിറഞ്ഞിരിക്കുന്നു. കൂടാതെ ഇവയിൽ വിറ്റാമിൻ എ, വിറ്റാമിൻ കെ, ഫോളേറ്റ്, പൊട്ടാസിയം, മാങ്കനീസ്, മഗ്നീഷ്യം, തുടങ്ങ്യ ധാരാളം വിറ്റാമിനുകളും, ധാതുക്കളും അടങ്ങിയിട്ടുണ്ട്. സ്ട്രോബെറിയിൽ കലോറിയുടെയും പഞ്ചസാരയുടെയും അളവ് കുറവും ഫൈബറുകളുടെ അളവ് കൂടുതലുമാണ്. അത്കൊണ്ട് തന്നെ പൊണ്ണത്തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് ഏറ്റവും നല്ലതാണ്.
മുട്ട…
പ്രോട്ടീൻ, അവശ്യ കൊഴുപ്പുകൾ, വൈറ്റമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ് മുട്ട. ഈ അവശ്യ പോഷകങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഒരു പുഴുങ്ങിയ മുട്ടയിൽ ഏകദേശം 90 കലോറിയും 6 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഓറഞ്ച്…
ഒരു ഓറഞ്ചിൽ ഏകദേശം 40 കലോറിയും ഉയർന്ന നാരുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇതിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
നിലക്കടല…
പ്രോട്ടീൻ, അവശ്യ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ ഉറവിടമാണ് നിലക്കടല. പോഷകഗുണങ്ങൾ ഉള്ളതിനാൽ ഇവ വിശപ്പ് വേഗത്തിൽ ഇല്ലാതാക്കുന്നു . ഒരു ടേബിൾ സ്പൂൺ അല്ലെങ്കിൽ 15 ഗ്രാം നിലക്കടലയിൽ ഏകദേശം 78 കലോറി ഉണ്ട്. ഏത് സമയത്തും ലഘുഭക്ഷണമായി ഉപയോഗിക്കാം.
















