ചുണ്ടുകളുടെ നിറം നഷ്ടമാകുന്നത് പലരെയും അലട്ടുന്ന പ്രശ്നമാകാം. ഈ നിറമാറ്റത്തിന് പലതും കാരണങ്ങളാകാം. പോഷകാഹാരക്കുറവും നിലവാരമില്ലാത്ത ലിപ്സ്റ്റിക്കുകളുടെ ഉപയോഗവുമാകാം ചിലപ്പോള്‍ കാരണം. എന്തായാലും ആകര്‍ഷണീയമായ ചുവന്ന അധരങ്ങൾ ആഗ്രഹിക്കുന്നവരാണ് മിക്ക സ്ത്രീകളും.നഷ്ടപ്പെട്ട ചുണ്ടിൻ്റെ സ്വാഭാവികനിറം തിരിച്ചെടുക്കാനായി ചില ടിപ്സുകൾ പരിചയപ്പെടാം…
1, പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റിക് ആണ് ബീറ്റ്‌റൂട്ട് എന്നറിയാമോ? ബീറ്റ്‌റൂട്ട് വാങ്ങി ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഒന്ന് തണുത്തു കഴിയുമ്പോൾ ഈ കഷ്ണം എടുത്തു വെറുതെ ചുണ്ടിൽ ഉരസുക. ടിവി കണ്ടു കൊണ്ടിരിക്കുമ്പോഴും ഇത് ചെയ്തു കൊണ്ടേയിരിക്കാം. അധരങ്ങൾക്ക് ആകർഷകത്വം കൂടാനും നിറം വർദ്ധിയ്ക്കാനും ഈ വിദ്യ നല്ലതാണ്.
2 ,ഇരുണ്ട നിറമുള്ള ചുണ്ടുകൾക്ക് വെള്ളരിക്കാ ജ്യൂസ് ഏറ്റവും മികച്ച പരിഹാരമാണ്. വെള്ളരിക്കയുടെ നീര് എടുത്തതിനു ശേഷം ചുണ്ടുകളിൽ തേയ്ച്ചു പിടിപ്പിച്ചു ഉണങ്ങുമ്പോൾ മൃദുവായി നനഞ്ഞ തുണികൊണ്ട് തുടച്ചു കളയുന്നത് ചുണ്ടുകൾക്ക് നിറം വർദ്ധിപ്പിക്കും.
3, ബദാം ഓയിൽ മികച്ച അധര സംരക്ഷിണിയാണ് . ഇത് ഉറങ്ങാൻ പോകുന്നതിനു മുൻപ് ചുണ്ടുകളിൽ നന്നായി തേയ്ച്ചു പിടിപ്പിക്കാം. അധരങ്ങൾക്ക് മൃദുത്വവും മനോഹാരിതയും നിറവും നൽകാൻ ഇത് സഹായിക്കും.
4, നാരങ്ങാ നീരും തേനും തുല്യ അളവിൽ എടുക്കുക .നാരങ്ങാ നീരിനു ചുണ്ടിലെ അഴുക്കുകൾ കളയാനുള്ള കഴിവുണ്ട്, തേൻ മൃദു ആക്കുകയും ചെയ്യും. ഇവ രണ്ടും ഒന്നിച്ചെടുത്തു ചുണ്ടിനു മുകളിൽ തേയ്ച്ചു പിടിപ്പിച്ചു ഒരു മണിക്കൂറിനു ശേഷം നനഞ്ഞ തുണി കൊണ്ട് ചുണ്ടുകൾ മൃദുവായി ഒപ്പിയെടുത്ത് വൃത്തിയാക്കുക. ഇത് ഒരു ദിവസം രണ്ടു നേരം ചെയ്യാം
6, ആപ്പിള്‍ സിഡര്‍ വിനഗര്‍ ഇരുണ്ട ചുണ്ടുകള്‍ക്ക് ഒരു പ്രതിവിധിയാണ്. ഇതില്‍ ഹൈഡ്രോക്‌സൈല്‍ ആസിഡും ധാരാളം അടങ്ങിയിട്ടുണ്ട്. ചുണ്ടിന്റെ കറുപ്പുനിറം പോകാന്‍ ഇത് സഹായിക്കും. ആപ്പിള്‍ സിഡര്‍ വിനഗര്‍ നേരിട്ട് ചുണ്ടില്‍ പുരട്ടരുത്. അല്പം വെള്ളം കലര്‍ത്തി കോട്ടണ്‍ ഉപയോഗിച്ച് വേണം ചുണ്ടില്‍ ഇത് പുരട്ടാന്‍.
7, പച്ച മഞ്ഞളിന്‍റെ ഒരു കഷണം ചുണ്ടില്‍ തുടര്‍ച്ചയായി ഉരസുക. പിഗ്മെന്റേഷന്‍ കുറയാനും ചുണ്ടിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താനും ഇത് സഹായിക്കും.
8, ഉരുളക്കിഴങ്ങാണ് മറ്റൊരു പ്രതിവിധി. ഉറങ്ങുന്നതിന് മുന്‍പ് ഉരുളക്കിഴങ്ങ് സ്ലൈസ് ചുണ്ടില്‍ തേച്ചുപിടിപ്പിക്കുക. രാവിലെ ചെറുചൂടുവെള്ളത്തില്‍ കഴുകാം.
















