കണ്‍തടങ്ങളിലെ കറുത്ത പാട് പലരുടെയും ഒരു പ്രധാന പ്രശ്നമാണ്. കണ്‍തടങ്ങളില്‍ കറുപ്പ് നിറം ഉണ്ടാവുന്നതിന് പലപ്പോഴും കാരണമാകുന്നത് ഉറക്കമില്ലായ്മയും സ്ട്രെസുമാണ്. മുഖത്ത് പെട്ടെന്ന് തന്നെ എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ് കണ്ണുകള്‍. കണ്ണുകള്‍ പല വിധത്തില്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരു വെല്ലുവിളിയായി മാറുന്നുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ അതിനെ പരിഹരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. എന്തൊക്കെയാണ് കാരണങ്ങള്‍ എന്നും പരിഹാരമെന്നും നോക്കാം. എന്നാല്‍ മാത്രമേ കണ്ണ് സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.
ചിലര്‍ക്ക് പാരമ്പര്യമായി തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് അച്ഛനും അമ്മയ്ക്കും ഇത്തരത്തില്‍ ഒരു പ്രശ്‌നമുണ്ടെങ്കില്‍ അത് പലപ്പോഴും മക്കളിലേക്കും പകരാവുന്നതാണ്. അതുകൊണ്ട് തന്നെ കണ്ണിനു താഴെയുള്ള കറുപ്പിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് പാരമ്പര്യം.ഉറക്കമിളക്കുന്നതാണ് മറ്റൊരു പ്രശ്‌നം. ദീര്‍ഘനേരം ഉറങ്ങാതിരിയ്ക്കുന്നത് കണ്ണിനു താഴെ കറുപ്പ് പടരാന്‍ കാരണമാകും. കണ്ണിനു താഴെ രക്തയോട്ടം കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം.
കൺത്തടങ്ങളിലെ ഈർപ്പവും ജലാംശവും നിലനിർത്തുകയാണ് കറുപ്പുനിറം പടരാതിരിക്കാനുള്ള എളുപ്പവഴി. കണ്ണിനു താഴെ രക്തം കുമിഞ്ഞുകൂടുന്നത് തടയാൻ, ദിവസം രണ്ടുതവണ വിരലുകൾ കൊണ്ട് ഈ ഭാഗം ലഘുവായി മസാജ് ചെയ്യുന്നതും നല്ലതാണ്.വീട്ടില്‍ തന്നെ നമുക്ക് ചെയ്യാവുന്ന ചില പ്രതിവിധികളുണ്ട്. അങ്ങനെ, കണ്ണിന് ചുറ്റുമുളള കറുപ്പ് അകറ്റി അവയെ മനോഹരമാക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.
ഒന്ന്…
ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് കോഫി. കണ്ണിന് ചുറ്റുമുള്ള ഇരുണ്ട നിറം മാറ്റാൻ കോഫി കൊണ്ടുള്ള പാക്ക് സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
രണ്ട്…
വെള്ളരിക്ക കണ്‍തടത്തിലെ കറുത്ത പാട് നീക്കം ചെയ്യാന്‍ ഏറ്റവും നല്ലതാണ്. വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുക. ഒരു ദിവസം പല തവണ ഇത് ആവര്‍ത്തിക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.
മൂന്ന്…
ഉരുളക്കിഴങ്ങും കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും. ഇതിനായി ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കാം. അതുപോലെ തന്നെ, ഉരുളക്കിഴങ്ങിന്‍റെ നീരും വെള്ളരിക്ക നീരും സമം ചേർത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറാന്‍ സഹായിക്കും.
നാല്…
ടീ ബാഗും കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും. ഇതിനായി ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച ടീ ബാഗ് കണ്‍തടത്തില്‍ പത്ത് മിനിറ്റ് വയ്ക്കുക. പതിവായി ഇത് ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍ സഹായിക്കും.
അഞ്ച്…
കറ്റാർവാഴ ജെല്ലിന്‍റെ ഗുണങ്ങളെ കുറിച്ച് പറയേണ്ടതില്ലല്ലോ. കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ല് പുരട്ടുന്നതും ഫലം നല്‍കും.
















