നമുക്ക് വീടുകളിൽ സുലഭമായി ലഭിക്കുന്ന പല വസ്തുക്കളും ചർമ്മ സംരക്ഷണത്തിന് അത്യുത്തമമാണ്. മുഖമാണ് മനസിന്റെ കണ്ണാടിയെന്നാണ് പറയാറുള്ളത്. അതുകൊണ്ടുതന്നെ മുഖത്തുണ്ടാകുന്ന പ്രശ്‍നങ്ങൾ പലപ്പോഴും നമ്മെ അസ്വസ്ഥരാക്കും. മുഖത്തെ ചുളിവുകൾ, മുഖക്കുരു, ബ്ലാക്ക് ഹെഡ്‌സ്, മുഖത്തെ രോമവളര്‍ച്ച ചുണ്ടുകളിലെ വിണ്ടു കീറലുകളും വരൾച്ചയുമൊക്കെ പലരെയും അലട്ടുന്ന പ്രശ്നമാണ്.ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഏറെ മികച്ചതാണ് കറ്റാർവാഴ.
ധാരാളം ആരോഗ്യഗുണങ്ങൾ കറ്റാർവാഴയ്ക്കുണ്ട്. ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും മുടിയുടെ വളർച്ചയ്‌ക്കും ,ചർമ്മത്തിനു പുറത്തെ ചൊറിച്ചിലിനുമെല്ലാം ഉത്തമമാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ചില ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ചർമ്മത്തിലുണ്ടാകുന്ന പലവിധ പ്രശ്നങ്ങളെ പരിഹരിക്കാൻ മികച്ചതാണ് കറ്റാർവാഴ ജെൽ. ധാതുക്കൾ, വിറ്റാമിനുകൾ, എൻസൈമുകൾ, ഫാറ്റി ആസിഡുകൾ തുടങ്ങി അവശ്യ പോഷകങ്ങൾ കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്നു. മുഖത്തെ നിറം വർധിപ്പിക്കാൻ കറ്റാർവാഴ ജെൽ നല്ലതാണ്. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളുമെല്ലാം ഇതിന് സഹായിക്കും.
കണ്ണിനടിയിലെ കറുപ്പ് അകറ്റാനും കറ്റാർവാഴ ജെൽ ഉപയോഗിക്കുന്നത് ഉത്തമമാണ്. കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കണ്ണിനടിയിൽ കറുപ്പ് ഉണ്ടാകുന്നതിന് കാരണം.കറ്റാർവാഴ ജെൽ, നാരങ്ങ നീര് എന്നിവ തുല്യ അളവിൽ എടുത്ത് മിക്സ് ചെയ്ത് ചർമ്മത്തിൽ പുരട്ടുക. ഇത് 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ചർമ്മത്തിന് തിളക്കം നൽകാൻ ഈ പാക്ക് സഹായിക്കും. ഇത് ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് എന്നിവ എളുപ്പം മാറാൻ സഹായിക്കും.
ഒരു പഴുത്ത വാഴപ്പഴം നന്നായി ഉടച്ചെടുത്ത് ഇതിലേക്ക് കറ്റാർവാഴ ജെല്ലും ഒരല്പം തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടുന്നത് വഴി വരണ്ട ചർമ്മം അകറ്റാൻ സഹായിക്കും. ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഈ ഫേസ്പാക്ക് പാക്ക് പുരട്ടുന്നത് മുഖത്തെ കരവാളിപ്പ് മാറാൻ ഫലപ്രദമാണ്.
















