വരണ്ട അവസ്ഥയില്‍ വരിവരിയായുള്ള വരകളോടുകൂടി പാദങ്ങളില്‍ ഉണ്ടാകുന്ന വിള്ളലുകള്‍ ആണ് പാദം വിള്ളല്‍ . സാധാരണയായി ഇവ പാദങ്ങളില്‍ ഏറ്റവും പുറമെയുള്ള തൊലിയില്‍ ആണ് കണ്ടുവരുന്നത്. ചിലപ്പോള്‍ ഈ അവസ്ഥ തൊലിയുടെ രണ്ടാം നിരയിലേക്കും വ്യാപിക്കാറുണ്ട്. ഈ അവസ്ഥയില്‍ കടുത്ത വേദന അനുഭവപ്പെടും. പാദങ്ങളില്‍ ഉണ്ടാകുന്ന അമിതമര്‍ദം, പൊണ്ണത്തടി ഇവയൊക്കെ വേദനാജനകമായ വിള്ളലിന് കാരണമാകുന്നു.
ഗാർഹികവും പ്രകൃതിദത്തവുമായ ചേരുവകൾ ഉപയോഗിച്ച് കാലുകൾ പതിവായി പരിപാലിക്കുന്നത് ഇത്തരം വിള്ളലുകൾ അകറ്റുവാൻ സഹായിക്കും. അതിനാൽ, തൂവൽ പോലുള്ള മൃദുവായതും മിനുസമാർന്നതുമായ കാൽപ്പാദം ലഭിക്കാൻ നിങ്ങളെ സഹായിക്കുന്ന കുറച്ച് പരിഹാര മാർഗ്ഗങ്ങൾ ഇതാ!
ഒന്ന്…
കുളി കഴിഞ്ഞ് മൂന്നു മിനിറ്റിനുള്ളിൽ മോയിസ്ച്വറൈസർ പുരട്ടുക. ജലാംശമുള്ളപ്പോൾ തന്നെ പുരട്ടുന്നത് കൂടുതൽ ഫലം നൽകും.
രണ്ട്…
കുളി കഴിഞ്ഞ് മോയിസ്ച്വറൈസർ പുരട്ടാനാകാത്തവർ വെളിച്ചെണ്ണ ഉപയോഗിക്കണം. കുളിക്കുന്നതിനു മുമ്പ് വെളിച്ചെണ്ണ തേച്ചാലും കുളി കഴിഞ്ഞ് പുരട്ടണം.
മൂന്ന്…
∙ഉപ്പൂറ്റിയിൽ വിണ്ടുകീറൽ ഉണ്ടെങ്കിൽ ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് കാലുകൾ 20 മിനിറ്റു നേരം അതിൽ മുക്കി വയ്ക്കുക. ഇതിനുശേഷം കാൽ തുടച്ച് മോയിസ്ച്വറൈസർ പുരട്ടാം.
നാല്…
ഗ്ലിസറിനും റോസ് വാട്ടറും അല്‍പം നാരങ്ങ നീരും കൂട്ടി മിക്‌സ് ചെയ്യുക. ഇത് കാലില്‍ വിള്ളലുള്ള ഭാഗത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഉപ്പൂറ്റിയിലുണ്ടാകുന്ന വിള്ളലിന് ഇത് മികച്ചൊരു മാർഗമാണ്.
















