തലയ്ക്ക് വരുന്ന എല്ലാ വേദനകളും അസഹനീയമാണ്. എന്നാല്‍ മൈഗ്രൈന്റെ കാര്യം എടുത്താലോ ചില സിനിമാ ഭാഷകളില്‍ പറഞ്ഞാല്‍ കൊടും ഭീകരനാണ് മൈഗ്രെയ്ന്‍. ഒരിക്കല്‍ വന്നാല്‍ നമ്മുടെ വേദന നമ്മുടെ തലയും കൊണ്ട് പോകുമെന്ന് വരെ തോന്നും. ചിലര്‍ക്ക് മൈഗ്രെയ്ന്‍ വന്നാല്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിഞ്ഞെന്ന് വരില്ല.
തലയുടെ ഏതെങ്കിലും ഒരു ഭാഗത്ത് കടുത്ത വേദനയോടെ എത്തുന്നതാണ് മൈഗ്രൈന്‍. ഇവ വരുന്നതിന് എതെങ്കിലും പ്രത്യേക കാരണം ഇല്ല. ഇതിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് പോലും അറിയില്ല. തലച്ചോറിലും ട്രിഗ്മീനിയല്‍ ഞരമ്പിലേക്കുള്ള നെര്‍വുകളില്‍ വരുന്ന മാറ്റങ്ങളുമാണ് തലപൊളിക്കുന്ന മൈഗ്രൈനുകള്‍ക്ക് കാരണമെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്.
ഉള്ളില്‍ രക്തം തുടിക്കുന്ന രീതിയില്‍ ഒരു വശത്ത് മാത്രമുണ്ടാകുന്ന അസഹനീയമായ വേദനയായിരിക്കും ഇത്. വെളിച്ചം കാണുമ്പോള്‍ തോന്നുന്ന ബുദ്ധിമുട്ട്, ഛര്‍ദ്ദി എന്നിവയാണ് സാധാരണ അനുഭവപ്പെടുന്ന ലക്ഷണങ്ങള്‍. മൈഗ്രെയ്ൻ പ്രശ്നമുള്ളവർ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
തെെര്
ദഹന പ്രശ്നങ്ങൾ മൂലവും പലപ്പോഴും മൈഗ്രെയ്ൻ ഉണ്ടാകാം. അത്തരം സന്ദർഭങ്ങളിൽ, തൈര് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും നിർജ്ജലീകരണം നിയന്ത്രിക്കുകയും ചെയ്യുന്നതിൽ സഹായിക്കുന്നു.
പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് ശരീരത്തിന് എല്ലാ പ്രധാന പോഷകങ്ങളും ലഭിക്കാൻ സഹായിക്കുന്നു. രോഗപ്രതിരോധ സംവിധാന മെച്ചപ്പെടുത്താനും ഇവയ്ക്ക് സാധിക്കും.
മത്സ്യം
കടലിലെ മത്സ്യങ്ങളിൽ പ്രത്യേകിച്ച് ഒമേഗ 3 ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും നല്ല കൊഴുപ്പും മൈഗ്രെയ്ൻ അകറ്റാൻ സഹായിക്കും.
















