പച്ചക്കറികൾ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വിശേഷപ്പെട്ടവയാണ്. പച്ചക്കറികളിൽ ഒരുപാട് ഓർഗാനിക് പദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നതാണ് കാരണം. അതുകൊണ്ടുതന്നെ അവ ചർമ്മ സംരക്ഷണത്തിന് കൂടുതൽ സഹായിക്കുന്നു. മിക്ക പച്ചക്കറികൾക്കും ചർമ്മത്തിന് ഉന്മേഷം നൽകി ആരോഗ്യം നിലനിർത്താനുള്ള കഴിവുണ്ട്. അതിലൊന്നാണ് വെള്ളരിക്ക.
വെള്ളരിക്കയും സൗന്ദര്യസംരക്ഷണത്തിന് പറ്റിയ ഒന്നാണ്. ഇത് അരച്ച് തേനും ചെറുനാരങ്ങാനീരും ചേർത്ത് പുരട്ടി മുഖത്തിടാം. ബ്ലീച്ചിംഗ് ഇഫക്ട് കിട്ടാൻ ഇത് സഹായിക്കും. കണ്ണനടിയിൽ വെള്ളരിക്കാനീര് പുരട്ടുന്നത് കൺതടത്തിലെ കറുപ്പകറ്റാൻ നല്ലൊരു മാർഗമാണ്. വെള്ളരിക്കയുടെ നീരിൽ തേനും ചെറുനാരങ്ങാനീരും ചേർത്താലും നല്ലൊരു ഫേസ് പായ്ക്കാകും.
ചർമ്മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നൽകാൻ ഇതു സഹായിക്കും. വരണ്ട ചർമ്മം, മുഖക്കുരു എന്നിവ മാറാൻ വെള്ളരിക്ക ധാരാളം കഴിക്കുക. മുഖം തിളക്കമുള്ളതാക്കാൻ വെള്ളരിക്കാ നീര് പുരട്ടാം. ഉണങ്ങി അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. നിറം വർധിപ്പിക്കാൻ ഏറ്റവും നല്ല മാർഗമാണ് വെള്ളരിക്ക.
















