തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ തുറക്കുന്നു. ഓഗസ്റ്റ് 23 മുതല്‍ 9,10,11,12 ക്ലാസുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. അതേസമയം, പ്രൈമറി സ്‌കൂളുകളും എട്ടാം ക്ലാസും തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടായേക്കും.
അതിനിടെ, കേരളത്തിലും സ്‌കൂളുകല്‍ തുറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റേയും കോവിഡ് നിയന്ത്രണത്തിനായി ചുമതലപ്പെട്ട വിവിധ ഏജന്‍സികളുടേയും അനുമതി ലഭിച്ചാല്‍ ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
















