ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 35,499 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3.19 കോടിയായി. ഇന്നലെ മാത്രം 447 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആകെ മരണം 4,28,309 ആയി ഉയര്‍ന്നു. നിലവില്‍ 4,02,188 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. പോസിറ്റിവിറ്റി നിരക്ക് 1.26 ശതമാനമാണ്. 39,686 പേര്‍ ഇന്നലെ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,11,39,457. രേഗമുക്തി നിരക്ക് 97.40 ശതമാനമാണ്.
















