കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ മലയാളിസ്ത്രീയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗാന്ധിപുരം ക്രോസ് കട്ട് റോഡിലെ ഹോട്ടല്‍ മുറിയിലാണ് മൃതദേഹം കണ്ടത്. ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഇവര്‍ രണ്ടുപേരും കോഴിക്കോട് സ്വദേശികളെന്നാണ് വിവരം. മുസ്തഫ (58), ബിന്ദു (46) എന്നീ പേരുകളില്‍ കഴിഞ്ഞ 26 നാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്ത്. എന്നാല്‍ രണ്ട് ദിവസമായി ഇവരെ പുറത്ത് കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
















