ആന്ധ്രാപ്രദേശ്: ആര്‍പിഎസ്എഫ് കോണ്‍സ്റ്റബിള്‍ സ്വയം വെടിവെച്ചു മരിച്ചു. ശ്രീകാകുളം സ്വദേശിയായ ആനന്ദ റാവു (29) ആണ് മരിച്ചത്. റെനിഗുണ്ടയിലെ ആര്‍പിഎസ്എഫ് ബാരക്കില്‍ ഇന്നലെ പുലര്‍ച്ചെ നാല് മണിയ്ക്കായിരുന്നു സംഭവം.
9 എംഎം പിസ്റ്റളാണ് റാവു ആത്മഹത്യയ്ക്കായി ഉപയോഗിച്ചത്. എന്നാല്‍ ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. സേനാംഗങ്ങളുടെ തോക്കുകള്‍ സൂക്ഷിക്കുന്ന ചുമതല ഇയാള്‍ക്കുണ്ടായിരുന്നു. ഇതിലൊരു തോക്ക് ഉപയോഗിച്ചാണ് ആനന്ദ റാവു സ്വയം വെടിവെച്ചു മരിച്ചത്. അടുത്തുള്ള ഗാര്‍ഡ് ശബ്ദം കേട്ട് ആര്‍പിഎസ്എഫ് ഇന്‍സ്പെക്ടറെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















