ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 39,070 പുതിയ കോവിഡ് 19 കേസുകള്‍. 43,910 പേര് രോഗമുക്തി നേടി. 491 പേര് കോവിഡ് 19 ബാധിച്ച് മരിച്ചു. 4,06,822 സജീവ കേസുകളാണ് നിലവിലുളളത്. ഇതുവരെ 3,19,34,455 പേര്‍ക്ക് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3,10,99,771 പേര് രോഗമുക്തരായി. 4,27,862 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
രാജ്യവ്യാപക പ്രതിരോധ കുത്തി വയ്പിന്റെ ഭാഗമായി 50,68,10,492 ഡോസ് വാക്സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 55,91,657 ഡോസ് വാക്സിൻ വിതരണം ചെയ്തു.