ശ്രീനഗർ: ജമ്മു കാഷ്മീരിൽ വീണ്ടും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു.ബുദ്ഗാമിലെ മൊച് വ ഏരിയായിലാണ് ഏറ്റുമുട്ടൽ നടന്നത്.ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല.
ഒരു എ.കെ. 47 തോക്കും പിസ്റ്റലും കണ്ടെടുത്തിട്ടുണ്ട്.പ്രദേശത്ത് കൂടുതൽ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാന്‍ സൈന്യം തെരച്ചിൽ തുടരുകയാണ്. പൊലീസും സുരക്ഷാസേനയും സംയുക്തമായാണ് ഏറ്റുമുട്ടൽ പങ്കെടുക്കുന്നത്.
















