കേരളത്തിൽ കോവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി കർണാടകയും തമിഴ്നാടും.കർണാടകം കേരളത്തിന്റെ അതിർത്തിയിൽ വാരാന്ത്യ കർഫ്യു ഏർപ്പെടുത്തി.തിങ്കളാഴ്ച രാവിലെ അഞ്ച് മണി വരെയാണ് കർഫ്യു.
തമിഴ്നാട്ടിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. അതിർത്തി ജില്ലകളിലും, റെയിൽവേ സ്റ്റേഷനുകളിലും, വിമാന താവളങ്ങളിലും കർശന നിയന്ത്രണങ്ങളും പരിശോധനകളും ഉണ്ടാകുമെന്ന് നേരത്തെ തന്നെ തമിഴ്നാട് അറിയിച്ചിരുന്നു.