കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിച്ച് സിബിഐ. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കെതിരെ കേരള ഹൈക്കോടതിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം, ആര്‍ബി ശ്രീകുമാര്‍ വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നുവെന്നാണ് നമ്പി നാരായണന് മൊഴി നല്കി. തുമ്പ വിഎസ്എസിയില് കമാന്റന്‍ഡ് ആയി ശ്രീകുമാര്‍ ജോലി നോക്കിയിരുന്നു. അക്കാലത്ത് ബന്ധുവിന് വിഎസ്എസ്സിയില് നിയമനത്തിനായി തന്നെ സമീപിച്ചു. താന്‍ ആവശ്യം നിരസിച്ചത് വൈരാഗ്യത്തിന് കാരണമായെന്നും ഇതേ തുടര്‍ന്ന് ആര്‍ബി ശ്രീകുമാര്‍ തന്റെ ഓഫീസിലെത്തി ഭീഷണി മുഴക്കിയതായും നമ്പി നാരായണന് പറഞ്ഞു.
അതിനടെ, പേരൂര്‍ക്കട പൊലീസ് ക്ലബ്ബില്‍ താന്‍ ക്രൂര പീഡനത്തിനിരയായതായി ശശികുമാര്‍ വെളിപ്പെടുത്തി. പീഡനം നടക്കുമ്പോള്‍ സിബി മാത്യൂസും, ആര്.ബി.ശ്രീകുമാറും പൊലീസ് ക്ലബ്ബിലുണ്ടായിരുന്നുവെന്നും തന്റെ നിലവിളി കേട്ട് ഇരുവരും പരിഹസിച്ച് ചിരിക്കുകയാണ് ചെയ്തതെന്നും ശശികുമാര്‍ പറഞ്ഞു. ജയപ്രകാശ്, പൊന്നന് എന്നിവരും മറ്റു ചിലരും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും മൊഴിയിലുണ്ട്.