കൊല്ലം: ലോക്ക്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം കൊട്ടിയത്ത് ബ്യൂട്ടിപാര്‍ലര്‍ ഉടമയായ യുവതി ആത്മഹത്യ ചെയ്തു. ഭരണിക്കാവ് സ്വദേശിനി ബിന്ദു പ്രദീപ് (44) ആണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
20 വര്‍ഷക്കാലമായി വീടിനോട് ചേര്‍ന്ന് ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന ബിന്ദു ഒന്നര വര്‍ഷം മുന്‍പാണ് മയ്യനാട് റോഡില്‍ കട വാടകയ്ക്ക് എടുത്ത് പാര്‍ലര്‍ തുടങ്ങിയത്. ബ്യൂട്ടി പാര്‍ലറില്‍ നൂതന സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി ലക്ഷങ്ങളാണ് ബിന്ദു ചിലവിട്ടത്. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം ബ്യൂട്ടി പാര്‍ലര്‍ തുറക്കാന്‍ കഴിയാത്തത് വലിയ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമായി. ഇതേ തുടര്‍ന്നായിരുന്നു ആത്മഹത്യ.