കൊച്ചി: മരം മുറി കേസുകളില്‍ പിണറായി സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ മരം മുറിച്ചവര്‍ക്കെതിരെ ഐപിസി പ്രകാരമുള്ള വകുപ്പുകള്‍ ചുമത്താത്തത് എന്തുകൊണ്ടാണെന്നും 68 കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
അതേസമയം, പട്ടയഭൂമിയിലെ മരം മുറിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.