ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു ആഹാരമാണ് വെണ്ണ. വെണ്ണക്ക് മാനസിക സമ്മർദ്ദത്തെ കുറക്കുന്നതിനും നല്ല ഉറക്കം നൽകുന്നതിനുമെല്ലാം പ്രത്യേക കഴിവാണുള്ളത്.വെണ്ണയിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പല്ലുകളുടെയും എല്ലുകളുടെയും വളർച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ. പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് വെണ്ണ.
വെണ്ണയില്‍ അടങ്ങിയിരിക്കുന്ന ലിനോലെയിക് ആസിഡ്, സ്പിന്‍ഗോലിപിഡ്സ് എന്നിവ ക്യാന്‍സര്‍ വരാതെ തടയാന്‍ നല്ലതാണ്.മൈഗ്രെയ്ന് തടയാന്‍ വെണ്ണ നല്ലതാണ്. വെണ്ണയിലെ കാല്‍സ്യമാണ് ഇതിന് സഹായിക്കുന്നത്. പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം തടയുന്നതിനും വെണ്ണ വളരെ നല്ലതാണ്.പുരുഷന്മാരില് മസില് ശക്തിക്ക് വെണ്ണ വളരെ നല്ലതാണ്. ഇതിലെ ഫോസ്ഫറസ്, സിങ്ക്സ വൈറ്റമിന്‍ എ, റൈബോഫ്ളേവിന്‍, വൈറ്റമിന്‍ ബി 12 എന്നിവയാണ് ഇതിന് സഹായിക്കുന്നത്.ആവശ്യത്തിന് ശരീരഭാരമില്ലാത്തവര്ക്ക് തൂക്കം കൂടുവാന്‍ വെണ്ണ സഹായിക്കും. വെണ്ണയില്‍ കൊഴുപ്പിനൊപ്പം കാല്‍സ്യം, ധാതുക്കള്‍, പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
മലബന്ധം തടയാൻ ഏറ്റവും നല്ലതാണ് വെണ്ണ. ദിവസവും രാവിലെ വെറും വയറ്റിൽ വെണ്ണ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും. ഗ്യാസ് ട്രബിൾ പ്രശ്നമുള്ളവർ വെണ്ണ ദിവസവും കഴിക്കാം.ആർത്തവ സമയത്തെ വയറ് വേദന, നടുവേദന എന്നിവ അകറ്റാൻ വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ ആർത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും. മുലപ്പാൽ നൽകുന്ന അമ്മമാർ നിർബന്ധമായും ദിവസവും അൽപം വെണ്ണം കഴിക്കുക. പാൽ വർധിക്കാനും കൂടുതൽ ഉന്മേഷത്തോടെയിരിക്കാനും വെണ്ണ കഴിക്കുന്നത് സഹായിക്കും.