കൊച്ചി: കിഴക്കമ്പലം പഞ്ചായത്തിൽ വാർത്ത എടുക്കാൻ എത്തിയ മാധ്യമ സംഘത്തെ ചോദ്യം ചെയ്‌ത് കിറ്റക്സ് സെക്യൂരിറ്റി ജീവനക്കാർ. ട്വന്റി 20 അധികാരത്തിലുള്ള പഞ്ചായത്തിലെ പൊതു റോഡിൽ നിന്ന് വാർത്ത എടുക്കുന്ന സംഘത്തെയാണ് സെക്യൂരിറ്റി ജീവനക്കാർ ഏത്. തടഞ്ഞത്. പ്രമുഖ മാധ്യമ പ്രവർത്തകനായ ടി.എം ഹർഷൻ ഉൾപ്പെട്ട സംഘം ദൃശ്യങ്ങൾ പകർത്തുന്നതിനെതിരെയാണ് കിറ്റെക്സ് ജീവനക്കാർ ചോദ്യം ചെയ്യുന്നത്.
കൈരളി ടിവി, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍, 24 തുടങ്ങിയ ചാനലുകളിൽ പ്രവർത്തിച്ച് ഏറെ സുപരിചതനാണ് ടി.എം ഹർഷൻ. ഹർഷനും രണ്ട് ക്യാമറാമാന്മാരും കിറ്റക്സ് ഗ്രൂപ്പ് ജീവനക്കാരെ താമസിപ്പിക്കുന്നെന്ന് പറയുന്ന ക്വാർട്ടേഴ്സിന് സമീപത്ത് നിന്ന് ദൃശ്യങ്ങൾ പകർത്തുന്നതാണ് സെക്യൂരിറ്റി ജീവനക്കാർ തടയുന്നത്. അവിടെ നിന്നും ദൃശ്യങ്ങൾ പകർത്താൻ കിറ്റക്സ് ഗ്രൂപ്പിന്റെ അനുമതി വേണമെന്നാണ് ജീവനക്കാരുടെ വാദം. എന്നാൽ പഞ്ചായത്ത് റോഡിൽ നിന്നും ദൃശ്യം പകർത്തുന്നതിന് എന്തിനാണ് അനുമതി എന്ന് മാധ്യമപ്രവർത്തകർ ചോദിക്കുന്നുണ്ടെങ്കിലും ജീവനക്കാർ ഇതുമുഖവിലക്കെടുക്കുന്നില്ല.
നാട്ടുകാരനായ ഒരാൾ പകർത്തിയ ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മാധ്യമ സംഘം പഞ്ചായത്തിൽ എത്തിയത് മുതൽ ഒരു ബൊലേറോ കാർ ഇവരെ പിന്തുടരുന്നതായും പറയുന്നത് ദൃശ്യങ്ങളിൽ കേൾക്കാം.
പുറമേക്ക് അന്താരാഷ്ട്ര നിലവാരം എന്ന് പറയുകയും മോശം സാഹചര്യത്തിൽ ജീവനക്കാരെ താമസിപ്പിക്കുകയുമാണ് കിറ്റക്സ് ചെയ്യുന്നതെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി 20 ഭരണത്തിനെതിരെ വരുന്ന വാർത്തകൾ തടയുന്നതായും വാർത്തകൾ ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണ്, മാധ്യമ പ്രവർത്തകരെ തടയുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നത്.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fdevasenaaaa%2Fvideos%2F2308057365998038%2F&show_text=false&width=267&t=0