ന്യൂഡല്‍ഹി അസം– മിസോറം അതിര്‍ത്തി സംഘര്‍ഷത്തില്‍ കേസുകള്‍ പിന്‍വലിച്ച് മിസോറം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉള്‍പ്പെടെ എല്ലാ കേസുകളും മിസോറാം പിന്‍വലിച്ചു. അസമിലെ എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മിസോറമിന്റെ നീക്കം.
ആസാമിലെ ആറ് ഉദ്യോഗസ്ഥര്‍ക്കും 200ഓളം പോലീസുകാര്ക്കുമെതിരേയുള്ള കേസാണ് മിസോറം പിന്‍വലിക്കുന്നത്.
തര്‍ക്കത്തിന് സൗഹാര്‍ദപരമായ പരിഹാരത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനുമായിട്ടാണ് കേസ് പിന്‍വിലിക്കുന്നതെന്ന് മിസോറം മുഖ്യമന്ത്രി സോറംതംഗ പറഞ്ഞു.
ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിന് പിന്നാലെയാണ് കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം. ആസാം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശര്‍മക്കെതിരേ രജിസ്റ്റര്‍ചെയ്ത കേസും മിസോറം പിന്‍വലിച്ചിരുന്നു.
















