തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീംകോടതി വിധി വന്നശേഷം ആദ്യമായി മന്ത്രി വി ശിവന്‍കുട്ടി ഇന്ന് നിയമസഭയിലെത്തി. എന്നാല്‍ മന്ത്രി രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം തുടരുകയാണ്. ചോദ്യോത്തര വേളയില്‍ വി ശിവന്‍കുട്ടി മറുപടി പറയാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചു.
അതേസമയം, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ നടത്തിയ സമരങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. മറ്റന്നാള്‍ 140 മണ്ഡലങ്ങളിലും മന്ത്രിയുടെ രാജിക്കായി സമരം നടത്താന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.