തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടകവും തമിഴ്നാടും. വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്നാട് പോലീസ് പരിശോധന തുടങ്ങി. അതിര്‍ത്തി കടക്കുന്നവരുടെ ഇ പാസാണ് പരിശോധിക്കുന്നത്.
72 മണിക്കൂറിനുള്ളിലുള്ളിലെടുത്ത ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും നിലവില്‍ പരിശോധനയില്ല. ഈ മാസം അഞ്ചുമുതലാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുക. രണ്ടുഡോസ് വാക്സിന് എടുത്തവര്‍ക്ക് ഇളവുലഭിക്കും.