ന്യൂഡൽഹി; കൊട്ടിയൂർ പീഡനക്കേസിലെ പെൺകുട്ടിയെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റവാളിയായ ഫാദർ റോബിൻ വടക്കുംചേരി നൽകിയ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിവാഹ ആവശ്യവുമായി ഇരയായ പെൺകുട്ടിയും കോടതിയിലെത്തിയിട്ടുണ്ട്. ജസ്റ്റിസ് വിനീത് ശരൻ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് കേസിൽ ഇരുഹരജികളും പരിഗണിക്കുന്നത്.
പീഡനത്തെ അതിജീവിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയാറാണെന്നും ഇതിന് അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് കൊട്ടിയൂർ പീഡനക്കേസിൽ പ്രതി ഫാദർ റോബിൻ വടക്കുംചേരി സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ വിവാഹം കഴിക്കാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് റോബിൻ വടക്കുംചേരി അപ്പീൽ ഹരജി നൽകിയിരിക്കുന്നത്.