കോട്ടയം: കോട്ടയം തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥന് മുങ്ങിമരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ അഭിഷേക് ആണ് മരിച്ചത്. 28 വയസായിരുന്നു.
കൊച്ചി നേവല്‍ ബേസില്‍ നിന്നുള്ള എട്ടംഗ സംഘമാണ് കോട്ടയത്തെത്തിയത്. ഇവരില്‍ നാല് പേര് അരുവിയില്‍ കുളിക്കാനിറങ്ങിപ്പോഴാണ് അഭിഷേക് ചുഴിയിലകപ്പെട്ടത്. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് അഭിഷേകിന്റെ മൃതദേഹം കണ്ടെത്തിയത്.