തൃശ്ശൂർ: സഹകരണ മേഖലയിലെ തട്ടിപ്പ് തടയാൻ ഓഡിറ്റിംഗ് സംവിധാനം വേണമെന്ന് ബാങ്കിംഗ് വിദഗ്ധർ. ധനകാരൃ ഇടപാടുകൾക്കായി കേന്ദ്രീകൃത സോഫ്റ്റ്വെയർ തയ്യാറാക്കുക കൂടി ചെയ്താൽ ഇടപാടുകാർക്കിടയിൽ വിശ്വാസ്യത വർദ്ധിപ്പിക്കാനാകുമെന്നും ഇവർ പറയുന്നു.
കരുവന്നൂർ വായ്പാ തട്ടിപ്പിനെ തുടർന്നാണ് സഹകരണ ബാങ്കുകളുടെ പ്രവർത്തന രീതി വീണ്ടും ചർച്ചയാവുന്നത്. കരുവന്നൂരിലേതിന് സമാനമായ പല ക്രമക്കേടുകളും ഇതിന് പിന്നാലെ പുറത്ത് വരികയും ചെയ്തു. ചാർട്ടേഡ് അക്കാണ്ടൻ്റിൻ്റെ നേതൃത്വത്തിലുള്ള കൃത്യമായ ഓഡിറ്റിംഗ് സംവിധാനമില്ലാത്തതാണ് പല ബാങ്കുകളിലും തട്ടിപ്പിന് ഇടയാക്കുന്നത് എന്നാണ് വിലയിരുത്തൽ. വായ്പയ്ക്കായി ഈട് നൽകുന്ന ഭൂമിയുടെ വില നിശ്ചയിക്കുന്ന രീതിയും മാറ്റണമെന്നും ബാങ്കിംഗ് വിദഗ്ധർ അഭിപ്രായപ്പെട്ടു.