റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1,146 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,086 പേർ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 11 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
രാജ്യമാകെ ഇന്ന് 1,13,300 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,25,730 ആയി. ഇതിൽ 5,06,089 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,237 ആണ്.
11,404 പേര്‍ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 1,377 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.