ജിദ്ദ:സൗദി അറേബ്യയിൽ ആഗസ്റ്റ് ഒന്ന് മുതൽ സ്ഥാപനങ്ങളിൽ വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനം.കുത്തിവെപ്പെടുക്കാത്തവരെ പൊതു സ്വകാര്യ സ്ഥാപങ്ങളിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയില്ല. വാണിജ്യ കേന്ദ്രങ്ങൾ, മാളുകൾ, മൊത്ത,ചില്ലറ വിൽപന ശാലകൾ, പൊതുമാർക്കറ്റുകൾ, റസ്റ്റോറൻറുകൾ, കഫേകൾ, ബാർബർ ഷാപ്പുകൾ, വനിത ബ്യൂട്ടി സലൂണുകൾ എന്നീ സ്ഥാപനങ്ങൾ ഇതിലുൾപ്പെടും. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനു മന്ത്രാലയത്തിനു കീഴിലെ ശ്രമങ്ങൾ തുടരുകയാണെന്നും മുനിസിപ്പൽ, ഗ്രാമ, ഭവന മന്ത്രാലയം വ്യക്തമാക്കി.