റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1,298 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,029 ആയി. 24 മണിക്കൂറിനിടെ 1,17,221 കോവിഡ് പരിശോധനയാണ് നടത്തിയത്.
രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 1,400 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.
24 മണിക്കൂറിനിടെ 1,428 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ ആകെ എണ്ണം 507,423 ആയി. 488,346 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,048 ആയി.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി കുറഞ്ഞു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.