തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപവാസമിരിക്കും. കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയന്‍ സംഘടനകളുടെ സംയുക്ത സംരംഭമാണ് ഉപവാസ സമരം. കൊല്ലത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് മരിച്ച വിസ്മയയുടെ വീട്ടില്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു.
നാളെ വൈകിട്ട് 4.30 മണിക്ക് തിരുവനന്തപുരം ഗാന്ധിഭവനില്‍ നടക്കുന്ന ഉപവാസ-പ്രാര്‍ത്ഥനയജ്ഞത്തില്‍ പങ്കെടുത്തുകൊണ്ട് ആറ് മണിക്ക് ഗവര്‍ണര്‍ ഉപവാസം അവസാനിപ്പിക്കും.ഗവര്‍ണറുടെ ഓഫീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. വരും ദിവസങ്ങളില്‍, സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി ഗാന്ധിയൻ സംഘടനകൾ ജില്ലകൾ തോറും നടത്തുന്ന ജനജാഗ്രതാ പരിപാടികളുടെ ഉദ്ഘാടനവും ഗവർണർ നിർവഹിക്കുമെന്ന് ഗാന്ധി സ്മാരക നിധി അറിയിച്ചു.