ബാഗ്ദാദ്: ഇറാഖില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 52 മരണം.തെക്കന്‍ നഗരമായ നാസിരിയയിലെ അല്‍ ഹുസൈന് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. പൊള്ളലേറ്റാണ് രോഗികള്‍ മരിച്ചതെന്നും തിരച്ചില്‍ തുടരുകയാണെന്നും പ്രാദേശിക ആരോഗ്യ അതോറിറ്റി വക്താവ് ഹൈദര്‍ അല്‍-സമിലി പറഞ്ഞു. 70 കിടക്കകളാണ് വാർഡിൽ ഉണ്ടായിരുന്നത്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.