ന്യൂഡൽഹി:മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം തവണയും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പിണറായി വിജയന്റ ആദ്യ ഡൽഹി സന്ദർശനമാണിത്.
കേരളത്തിന്റെ വികസനപ്രവർത്തങ്ങൾക്ക് മുഖ്യമന്ത്രി, പ്രധാനമന്ത്രിയിൽ നിന്നും പിന്തുണ തേടും. സഹകരണ മന്ത്രാലയ രൂപീകരണത്തിൽ സംസ്ഥാനത്തിനുള്ള ആശങ്ക പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിക്കും. വൈകുന്നേരം നാലിനാണ് പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.