ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ പതിനെട്ട് കോടി എഴുപത്തിയാറ് ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 40,48,863 ആയി ഉയര്‍ന്നു. നിലവില്‍ ഒരു കോടി പത്തൊന്‍പത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ മൂന്ന് കോടി നാല്പത്തിയേഴ് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 6.22 ലക്ഷം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം ആയി ഉയര്‍ന്നു. അതേസമയം, ഇന്ത്യയില്‍ 3,08,37,222 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. നിലവില്‍ കോവിഡ് ബാധിച്ച് 4.54 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് കോടി തൊണ്ണൂറ്റിയൊന്‍പത് ലക്ഷം കടന്നു.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. ഒരു കോടി തൊണ്ണൂറ് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം ഇരുപതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 5.33 ലക്ഷം പേര് മരിച്ചു.