ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ഈ മാസം 19വരെ നീട്ടി. ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ഇതേ തുടര്‍ന്ന് കടകള്‍ക്ക് ഇനി 9 മണി വരെ പ്രവര്‍ത്തിക്കാം. റസ്റ്ററന്റുകള്‍, ചായക്കടകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവയ്ക്ക് പകുതി ആളുകളെ പ്രവേശിപ്പിച്ച് 9 വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം, കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും പ്രവേശന കവാടത്തില്‍ സാനിറ്റൈസറുകള്‍ സ്ഥാപിക്കണമെന്നും കൃത്യമായ സാമൂഹ്യ അകലം പാലിക്കണം, എസി ഷോപ്പുകള്‍ ആണെങ്കില്‍ വെന്റിലേഷന് ഉറപ്പുവരുത്താനായി വാതിലോ ജനാലയോ തുറന്നിടണമെന്നും
അധികൃതര്‍ അറിയിച്ചു. അതേസമയം, വിവാഹ ചടങ്ങില്‍ 50 പേര്‍ക്ക് പങ്കെടുക്കാം. ശവ സംസ്കാര ചടങ്ങുകളില്‍ ഇരുപതു പേര്‍ക്കാണ് അനുമതിയുള്ളത്. സ്കൂളുകള്‍, കോളജുകള്‍ ബാറുകള്‍, തിയറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍, മൃഗശാലകള്‍ എന്നിവ തുറക്കില്ല. ആളുകളെ പങ്കെടുപ്പിച്ച് രാഷ്ട്രീയ, സംസ്കാരിക പരിപാടികള്‍ നടത്തുന്നതിനും വിലക്കുണ്ട്.