തൃശൂര്‍: സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ടിപിആർ കുറയുന്നത് വരെ വെർച്വൽ ക്യൂ വഴിയുള്ള ദർശനം ഉണ്ടാകില്ല. ക്ഷേത്രത്തിൽ ബുക്ക് ചെയ്ത വിവാഹങ്ങൾ മാത്രമാകും നടത്തുക.
വിവാഹങ്ങൾക്ക് ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 12 പേർക്ക് മാത്രമാണ് അനുമതി നൽകുക.
20.11 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

















