മസ്കത്ത്: കഴിഞ്ഞ 72 മണിക്കൂറിനിടെ ഒമാനില്‍ 4662 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 2,75,166 പേര്‍ക്കാണ് രാജ്യത്ത് വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 2,42,874 പേരാണ് രോഗമുക്തരായത്. അതേസമയം, 143 പേര് കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണം 3,283 ആയി ഉയര്‍ന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 88.3% ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 171 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1589 പേര് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 532 പേര് തീവ്രപരിചരണ വിഭാഗങ്ങളിലാണ്.