കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ കൂടുതൽ തെളിവ് പുറത്ത് വിട്ട് പ്രസീത അഴീക്കോട്. പത്ത് ലക്ഷം രൂപ സി.കെ ജാനുവിന് നൽകാൻ എത്തുന്നതിന് മുൻപ് പല തവണ പ്രസീതയെ സുരേന്ദ്രൻ വിളിക്കുന്നതിന്റെ കോൾ റെക്കോർഡുകളാണ് പുറത്തായത്. പ്രസീത യുടെ ഫോണിൽ നിന്ന് ജാനു സുരേദ്രന്റെ സെക്രെട്ടറിയുമായി സംസാരിച്ചു.
ഹോറൈസൺ ഹോട്ടലിലെ 503 -ആം നമ്പർ മുറിയിലേക്ക് എത്താൻ സുരേന്ദ്രന്റെ സെക്രെട്ടറിയോട് പ്രസീദയുടെ ഫോണിൽ നിന്നും ജാനു പറയുന്നുണ്ട്. ഈ മുറിയിൽ വച്ച് പത്ത് ലക്ഷം കൈമാറിയെന്ന് പ്രസീത പറയുന്നു. വിജയ് യാത്രയ്ക്ക് ഇടയിൽ മാർച്ച് 3 ന് കോട്ടയത്ത് കൂടികാഴ്ച്ചയ്ക്ക് സമയം ഒരുക്കാൻ പ്രസീതയോട് സുരേന്ദ്രൻ ആവശ്യപ്പെടുന്ന കോൾ റെക്കോർഡും പുറത്ത് വന്നിട്ടുണ്ട്.