കൊച്ചി:കൊടകര കുഴൽപ്പണ കേസിൽ പല ബിജെപി നേതാക്കളെയും ചോദ്യം ചെയ്ത കഴിഞ്ഞു. കൊടകര കുഴൽപ്പണ കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന് ഹർജിയിൽ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ ഇഡിക്ക് ഹൈക്കോടതി നിർദേശം. ലോക് താന്ത്രിക് യുവജനതാദൾ നേതാവ് സലിം മടവൂർ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് നിലപാട് തേടിയത്. എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ മുൻപാകെ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു.
എന്നാൽ കേസ് പരിഗണിച്ചപ്പോൾ ഇഡി കൂടുതൽ സാവകാശം തേടുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന കള്ളപ്പണത്തിന്റെ സ്രോതസ് കണ്ടെത്താൻ എൻഫോഴ്സ്മെന്റ് അന്വേഷണം അനിവാര്യമാണെന്ന് പറയുന്ന ഹർജിയിൽ അതിനാൽ അന്വേഷണം നടത്താൻ ഇഡിക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.