കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്റ്റ്റേറ്റ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക താന്ത്രിക് യുവ ജനതാദൾ നേതാവ് സലിം മടവൂരാണ് ഹർജി നല്കിയത്. കള്ളപ്പണത്തിന്റെ സ്രോതസ്സ് കണ്ടെത്താൻ കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.
സംഭവത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം നടപടി ആവശ്യപ്പെട്ട് ഇഡിക്ക് പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും തുടർ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് സലിം പറഞ്ഞു. കേസിൽ ഇഡി ഇന്ന് തങ്ങളുടെ നിലപാട് അറിയിച്ചേക്കും. നിലവിൽ പോലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ ആവശ്യമില്ലെന്നാണ് ഇഡി നിലപാട്.